ad
Deshabhimani

വീണ്ടുമെത്തി 
ഇനിയെന്തു ‘കാട്ടാനാ’

wild elephant

ആന ഭൂതത്താൻകെട്ട് ഡാമിന് സമീപത്തുള്ള ജനവാസമേഖലയില്‍ 
തിരിച്ചെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jun 20, 2026, 01:10 AM | 1 min read

കോതമംഗലം


വനംവകുപ്പ് തുരത്തി ഭൂതത്താന്‍കെട്ട് ഡാമിന് സമീപത്തുകൂടി പെരിയാര്‍ കടന്നുപോയ പിടിയാന രാത്രിയില്‍ ജനവാസമേഖലയില്‍ തിരിച്ചെത്തി. ഡാമിന് സമീപത്തുള്ള പുരയിടങ്ങളിലും കൃഷിയിടങ്ങളിലും ചുറ്റിക്കറങ്ങിയ ആന കൃഷിനശിപ്പിച്ചു.


കോഴിഫാമിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സര്‍വീസ് വയര്‍ പൊട്ടിച്ചു. പിണ്ടിമന പഞ്ചായത്തില്‍ സ്ഥിരംസാന്നിധ്യമായ ഈ പിടിയാനയെ ഉള്‍വനത്തിലേക്ക്‌ തുരത്തുമെന്ന് കലക്ടര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് പതിവ് നടപടിയാണുണ്ടാകുന്നത്. ആനയെ കണ്ടെത്തിയാല്‍ കോട്ടപ്പാറ പ്ലാന്റേഷനിലേക്കോ പെരിയാറിലേക്കോ തുരത്തുക മാത്രമാണ് ഇതുവരെ ചെയ്യുന്നത്. ആന മണിക്കൂറുകള്‍ക്കകം തിരികെ എത്തുകയും ചെയ്യും. തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആനയെ മയക്കുവെടിവച്ച് പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home