ആവേശം വിതറി വീൽചെയർ ബാസ്‌കറ്റ്‌ബോൾ താരങ്ങൾ

അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ നടന്ന വീൽചെയർ ബാസ്‌കറ്റ്ബോൾ താരങ്ങളുടെ മത്സരം
അങ്കമാലി
വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന വീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങളുടെ മത്സരം ശ്രദ്ധേയമായി. മനക്കരുത്തിന്റെ ബലത്തിൽ ചടുലനീക്കങ്ങളുമായി താരങ്ങൾ കാണികളെ അമ്പരപ്പിച്ചു. ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള 12 താരങ്ങളാണ് മത്സരത്തിനിറങ്ങിയത്.
ബാനു, സാദിക്, ഷിമിൻ, ബൈജു, പ്രദീപ്, അമൽ, അഖിൽ, രതീഷ്, ജാഫർ, റിൻസി, സതീഷ്, ബിന്ദു എന്നിവരാണ് വീൽചെയർ ബാസ്‌കറ്റ്‌ബോൾ മത്സരത്തിൽ പങ്കെടുത്തത്.
തൂഫാൻ, തണ്ടർ എന്നീ പേരുകളിൽ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരിച്ചത്. വാശിയേറിയ മത്സരത്തിൽ 11–-8 എന്ന സ്‌കോറിൽ തൂഫാൻ ടീം വിജയിച്ചു. താരങ്ങൾക്ക് സ്‌നേഹോപഹാരം പ്രിൻസിപ്പൽ ഫാ. ജെയ്സൺ പരപ്പിള്ളി നൽകി. അഖില കേരള ഇന്റർസ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഭാഗമായാണ് വീൽചെയർ താരങ്ങളുടെ മത്സരവും ഒരുക്കിയത്.










0 comments