ഭിന്നശേഷിക്കാരുടെ ക്ഷേമപെൻഷൻ 5000 രൂപയായി വർധിപ്പിക്കണം

ഡിഎഡബ്ല്യുഎഫ് മൂവാറ്റുപുഴ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ആന്റു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ഭിന്നശേഷിക്കാർക്ക് 5,000 രൂപ വീതം ക്ഷേമ പെൻഷൻ വർധിപ്പിച്ച് നൽകണമെന്നും ലോട്ടറി കച്ചവടത്തിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നും ഡിഎഡബ്ല്യുഎഫ് മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആന്റു വർഗീസ് ഉദ്ഘാടനം ചെയ്തു.
ബേസിൽ വർഗീസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ജയേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, എം എ സഹീർ, എൻ എൻ നിമിഷ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ രാജൻ (പ്രസിഡന്റ്), എൻ എൻ നിമിഷ (വൈസ് പ്രസിഡന്റ്), കെ കെ ജയേഷ് (സെക്രട്ടറി), സി വൈ സിനോയ്, എം ജി ബിജീഷ് (ജോയിന്റ് സെക്രട്ടറിമാർ), ബേസിൽ വർഗീസ് (ടഷറർ).










0 comments