മലയാളി യുവതിക്ക് ഘാന സ്വദേശി വരൻ

കൃപ രാജനും ബ്രിയാനും
പിറവം
രണ്ടുവർഷത്തെ പ്രണയസാഫല്യമായി മലയാളി യുവതിയും ഘാന സ്വദേശിയായ യുവാവും കേരളത്തിലെത്തി വിവാഹിതരായി.
പിറവം കക്കാട് കുഴിയറയിൽ കെ വി രാജന്റെയും സാലി ടി അബ്രഹാമിന്റെയും മകൾ കൃപ രാജനാണ് വധു. പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിൽ തിങ്കൾ രാവിലെയായിരുന്നു വിവാഹം.ഘാന സ്വദേശി പരേതനായ തോമസ് അക്കും യോങ്ങിന്റെയും ഹൗവ്വാ ബ്രൈഹ്മയുടെയും മകൻ ബ്രിയാൻ ആണ് വരൻ.
മാതാപിതാക്കളോടൊപ്പം യുകെയിൽ താമസിക്കുന്ന കൃപ, ബ്രിയാനെ രണ്ടു വര്‍ഷംമുമ്പാണ് പരിചയപ്പെട്ടത്. പ്രണയത്തെ വീട്ടുകാരും പിന്തുണച്ചു. കൃപയുടെ ആഗ്രഹപ്രകാരമാണ് നാട്ടിലെ പള്ളിയിൽ വിവാഹം നടത്തിയത്. വികാരി ഫാ. വർഗീസ് പനിച്ചയിൽ കാർമികനായി. വരന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ 15 പേർ കേരളീയ വേഷമണിഞ്ഞ് വിവാഹത്തിൽ പങ്കെടുത്തു.








0 comments