ad
Deshabhimani

തണ്ണിമത്തൻ 
കൃഷി തുടങ്ങി

watermelon
വെബ് ഡെസ്ക്

Published on Dec 25, 2025, 01:45 AM | 1 min read


പെരുമ്പാവൂർ

ഒക്കൽ സഹകരണ ബാങ്ക്‌ തണ്ണിമത്തൻ കൃഷി ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ഒക്കൽ കൃഷിഭവന്റെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഓണമ്പിള്ളി കപ്രക്കാട്ട് ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറിൽ നാലിനം തണ്ണിമത്തനും പൊട്ടുവെള്ളരിയുമാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് അംഗം കെ എൻ അനിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ പി ജെ തങ്കച്ചൻ അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ടി വി മോഹനൻ, വനജ തമ്പി, സെക്രട്ടറി ടി എസ് അഞ്ജു, ടി പി ഷിബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home