റോഡിലെ വെള്ളക്കെട്ട് ദുരിതമായി

പെരുമ്പാവൂർ
ഐമുറി ശിവക്ഷേത്രം തപോവനം ഊട്ടുപുരയുടെ കവാടത്തിന് മുന്നിലെ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. അടുത്തയിടെ ഈ ഭാഗത്ത് പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണികൾ നടത്തിയതോടെയാണ് മഴ പെയ്താൽ റോഡിൽനിന്ന് വെള്ളം ക്ഷേത്രത്തിന്റെ ഊട്ടുപുര മുറ്റത്തേക്ക് കയറാൻതുടങ്ങിയത്.
റോഡിൽ കാനനിർമിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. എതിർവശത്തുള്ള കൂവപ്പടി സഹകരണ ബാങ്കിനുമുന്നിലും വെള്ളക്കെട്ടുണ്ട്. കാൽനടയാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുരിതമാണ്.
അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകി.










0 comments