ad
Deshabhimani

മഴയിൽ റോഡിലേക്ക് മരം മറിഞ്ഞുവീണു

tree

കുര്യാപ്പിള്ളി വൺവേ റോഡിൽ തേക്കുമരം റോഡിന് കുറുകെ വീണപ്പോൾ

വെബ് ഡെസ്ക്

Published on Jul 31, 2026, 01:52 AM | 1 min read

പറവൂര്‍


​ദേശീയപാത 66 കുര്യാപ്പിള്ളി വണ്‍വേ റോഡില്‍ ശക്തമായ മഴയില്‍ തേക്കുമരം റോഡിന് കുറുകെ വീണു. അതോടെ ദേശീയപാതയുടെ കുര്യാപ്പിള്ളിയിലെ രണ്ടു വണ്‍വേ റോഡുകളിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതതടസ്സമുണ്ടായി.


മൂത്തകുന്നം ഭാഗത്തുനിന്ന് കുര്യാപ്പിള്ളി ലേബര്‍ കവലയിലെത്തുന്ന വണ്‍വേ റോഡില്‍ ഷാപ്പുപടിക്കുസമീപമാണ് വ്യാഴം വൈകിട്ട് 5.30 ഓടെ മരം റോഡിലേക്ക് വീണത്. മരത്തിന്റെ ഒടിഞ്ഞ ചില്ലകൾ കേബിളുകളിലും വൈദ്യുതിലൈനിലും കുടുങ്ങിക്കിടന്നത് വൈദ്യുതി തടസ്സമുണ്ടാക്കി.


പൊലീസും അഗ്നി രക്ഷാസേനയുമെത്തി മരം മുറിച്ചുനീക്കാനുള്ള നടപടിയായെങ്കിലും ഇരു റോഡുകളുടെയും ദുരവസ്ഥമൂലം രാത്രി 7.30 വരെ ശക്തമായ ഗതാഗതക്കുരുക്കുണ്ടായി. മൂത്തകുന്നം ഭാഗത്ത് കോട്ടപ്പുറം പാലം കഴിയുന്നതുവരെ വാഹനങ്ങള്‍ കാത്തുകിടന്നു. തെക്കുനിന്ന് വടക്കോട്ടു പോകുന്ന വാഹനങ്ങള്‍ കുര്യാപ്പിള്ളി ലേബര്‍ കവലയില്‍നിന്ന്‌ സര്‍വീസ് റോഡുവഴിയാണ് വാഹനങ്ങള്‍ ഇപ്പോള്‍ മൂത്തകുന്നത്ത് എത്തുന്നത്. സര്‍വീസ് റോഡും തകര്‍ന്ന അവസ്ഥയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home