print edition ഭാരോദ്വഹനത്തിൽ ലവ്പ്രീതിന് വെള്ളി, നീരജ് ഫൈനലിൽ

ലവ്‌പ്രീത് സിങ്
ഗ്ലാസ്‌ഗോ: പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത് സിങ് വെള്ളി നേടി. 110 കിലോയ്‌ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് നേട്ടം. പഞ്ചാബുകാരൻ 388 കിലോ ഉയർത്തി. ജാവലിൻത്രോയിൽ നീരജ് ചോപ്രയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ കടന്നു. യോഗ്യതാറൗണ്ടിൽ നീരജ് 79.61 മീറ്റർ എറിഞ്ഞ് അഞ്ചാമതാണ്. രോഹിത് യാദവ് (78.37) യാഷ് വീർ സിങ് (78.36)എന്നിവരും മെഡൽ പോരിന് അർഹത നേടി. നിലവിലെ ചാമ്പ്യൻ പാകിസ്ഥാന്റെ അർഷദ് നദീം 78.63 മീറ്റർ എറിഞ്ഞു. ഫൈനൽ ഇന്ന് രാത്രി 12.45നാണ്.
പുരുഷ ട്രിപ്പിൾജമ്പിൽ പ്രവീൺ ചിത്രവേലും ശെൽവ പ്രഭുവും ഫൈനലിലെത്തി. 400 മീറ്റർ ഓട്ടത്തിൽ ടി കെ വിശാൽ സെമിയിൽ പുറത്തായി. വനിതകളുടെ ഷോട്ട്‌പുട്ടിൽ മൻപ്രീത് കൗർ നാലാമതാണ്. പുരുഷന്മാരിൽ തജീന്ദർപാൽ സിങ് ടൂർ അഞ്ചും സമർദീപ് സിങ് ഗിൽ ഏഴും സ്ഥാനത്തായി. 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ പാരുൾ ചൗധരിക്ക് അഞ്ചാംസ്ഥാനം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ പി യശസും സന്തോഷ്‌കുമാർ തമിഴരശനും ഇന്ന് രാത്രി 1.30ന് ഫൈനലുണ്ട്. 10 മെഡൽ ഉറപ്പിച്ച ബോക്‌സിങ്ങിൽ 10 ഇന്ത്യക്കാർ ഇന്ന് സെമിയിലിറങ്ങും.










0 comments