ad
Deshabhimani

സാങ്കേതിക തകരാർ: ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

indigo
വെബ് ഡെസ്ക്

Published on Sep 23, 2026, 05:52 PM | 1 min read

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി. ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടനില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.


ലണ്ടൻ ഹിത്രൂവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന 6E4 എന്ന ബോയിംഗ് 787-9 ഡ്രീംലൈനർ (Boeing 787-9 Dreamliner) വിമാനത്തിലാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് വിമാനം തിരികെ ലണ്ടനിലേക്ക് പറന്നതെന്നാണ് റിപ്പോർട്ട്.


ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 12.40ഓടെ പുറപ്പെട്ട വിമാനം പുലർച്ചെ 2 മണിയോടെ ലണ്ടൻ ഹിത്രൂവിൽ സുരക്ഷിതമായി തിരികെ ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home