Deshabhimani

പള്ളിപ്പുറത്ത്‌ വാട്ടർ ഫ്രണ്ട്‌ വാക്ക്‌വേ

Waterfront Walkway

മുസിരിസ് പ്രോജക്ടിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന യോഗത്തില്‍ ടോണി ചമ്മണി എംഎല്‍എ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 01:21 AM | 1 min read

വൈപ്പിന്‍


മുസിരിസ് പ്രോജക്ടിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തിലെ പള്ളിപ്പുറം കോട്ടയുടെയും മഞ്ഞുമാതാപള്ളിക്ക് മുന്‍വശത്തുള്ള വാട്ടര്‍ ഫ്രണ്ട്‌ വാക്ക് വേയുടെയും നിര്‍മാണവും സൗന്ദര്യവല്‍ക്കരണവും സംബന്ധിച്ച പ്രാഥമികയോഗം ടോണി ചമ്മണി എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. കോട്ടയുടെ മുന്‍വശത്ത് ആരംഭിച്ച് മഞ്ഞുമാതാ പള്ളിക്കുമുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് വാട്ടര്‍ ഫ്രണ്ട്‌ വാക്ക് വേ വിഭാവനം ചെയ്തിരിക്കുന്നത്.


കോട്ടയുടെ മുന്‍വശത്ത് പാര്‍ക്ക്, ഓപ്പണ്‍ ജിം, ലൈറ്റ് ഷോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, ഇരിപ്പിടങ്ങള്‍, ലൈറ്റിങ്‌ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. മുസിരിസ് പ്രോജക്ട് ലിമിറ്റഡ് സിഇഒ കെ എസ് ഷൈൻ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി കിയോസ്കുകള്‍ സ്ഥാപിക്കുകയും അവയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് വികസിപ്പിക്കുന്ന സൗകര്യങ്ങളുടെ തുടര്‍പരിപാലനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്.


പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ ജയന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രമണി അജയന്‍, സ്‌ഥിരം സമിതി അധ്യക്ഷൻ മനു കുഞ്ഞുമോന്‍, പഞ്ചായത്തംഗം പ്രഷീല ബാബു, ഇറിഗേഷന്‍ വകുപ്പ് എഇഇ അരവിന്ദ്, എ ഇ അഞ്ജു, ഓവര്‍സിയര്‍ മഞ്ജുഷ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനുശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalady university students hunger strike

03

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു
House Wife Suicide

04

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി
MV Govindan

05

print edition കെ വി ദേവദാസിന്റെ വീട് 
എം വി ഗോവിന്ദൻ സന്ദർശിച്ചു
Women Protest

06

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്
deshabhimani section

Recommended

Deshabhimani
Home