ad
Deshabhimani

നെട്ടൂരിൽ പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു

water pipe

നെട്ടൂരിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

വെബ് ഡെസ്ക്

Published on May 11, 2026, 02:07 AM | 1 min read

മരട്


നെട്ടൂർ പിഡബ്ല്യുഡി റോഡിനടിയിലൂടെ സ്വകാര്യ കമ്പനിയുടെ കേബിൾ ഇടുന്നതിനാൽ വിവിധയിടങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നത് വ്യാപകമാകുന്നു. നെട്ടൂർ വടക്ക് മേൽപാലം ജങ്ഷനിൽ നിന്നാണ് റോഡിനടിയിലൂടെ ഇന്റർനെറ്റിനായി കേബിൾ ഇടുന്നത്‌.


കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപണി മൂന്ന് ദിവസം കഴിഞ്ഞാണ് പൂർണ്ണമായത്. ഇത്രയും ദിവസം നെട്ടൂരിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളവിതരണവും ഇതു വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. മുന്നറിയിപ്പോ മറ്റോ ഇല്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് ഇവിടെ എത്തി വാഹനം തിരിച്ച് മറ്റ് വഴികൾ തേടി പോയത്. രാത്രിയാണ് കേബിളിടൽ നടക്കുന്നത്. നേരം പുലരുമ്പോഴാണ് പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെടുന്നത്.


നെട്ടൂർ 30-ാം ഡിവിഷനിൽ സയ്യിദ് മൗലൽ ബുഖാരി മസ്ജിദിന് സമീപം റോഡിലെ പ്രധാന പൈപ്പ് ലൈൻ പൊട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുകയാണ്. ​തിരക്കേറിയ ഈ റോഡിലൂടെ വെള്ളം കുത്തിയൊലിക്കുന്നത് റോഡിന്റെ ബലക്ഷയത്തിനും വലിയ കുഴികൾ രൂപപ്പെടാനും ഇടയാകുന്നു. വെള്ളം പാഴാകുന്നത് അടിയന്തരമായി തടയണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി റോഡിന്റെ നാശനഷ്ടങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home