ad
Deshabhimani

ബിനാലെയിലെ 
‘പൂച്ചവിമാനം’ 
വാട്ടർ മെട്രോ സ്റ്റേഷനിൽ ​

water metro station

ഫോർട്ട്‌ കൊച്ചി വാട്ടർ മെട്രോ സ്‌റ്റേഷനിൽ സ്ഥാപിച്ച ‘പൂച്ചവിമാനം’ 
എന്ന ശിൽപ്പം

വെബ് ഡെസ്ക്

Published on Aug 13, 2026, 02:26 AM | 1 min read

കൊച്ചി


കൊച്ചി ബിനാലെ ഫൗണ്ടേഷൻ, എബിസി (ആർട് ബൈ ചിൽഡ്രൻ) ആർട്ട് റൂം പ്രോഗ്രാമിന്റെ വേദികളിലൊന്നായ ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിൽ ‘പൂച്ചവിമാനം’ എന്ന ശിൽപം സ്ഥാപിച്ചു.


കഴിഞ്ഞ ബിനാലെയുടെ ഭാഗമായി ടെക്സ്റ്റൈൽ ആർട്ടിസ്റ്റ് റാഷിയാണ്‌ ശിൽപം നിർമിച്ചത്.

ശിൽപ്പത്തിന്റെ ഉൾഭാഗത്തുള്ള ലോഹഘടന വെൽഡ് ചെയ്ത് തയ്യാറാക്കിയത് കലാകാരന്മാരായ അർജുൻ എസ് ശശികുമാറും ഗോവിന്ദ് രാജാമണിയുമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പൂച്ചയുടെ പുറംഭാഗം നിർമിച്ചിരിക്കുന്നത്; ശിൽപ്പശാല നടന്ന മൂന്നുദിവസം എബിസി സന്ദർശിച്ചവരാണ് ഈ വസ്ത്രങ്ങൾ ഘടനയിൽ പതിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home