ad
Deshabhimani

വാട്ടർ മെട്രോ കണക്ടിവിറ്റി: 
സാധ്യതാപഠനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 02:26 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ഭാവിയിൽ വരുന്ന നഗരസഭാ ബസ് ടെർമിനൽ എന്നിവയെ കോർത്തിണക്കി കോണോത്തുപുഴയിലേക്ക് വാട്ടർ മെട്രോ കണക്റ്റിവിറ്റി ഒരുക്കുന്നതിനുള്ള പദ്ധതിയുടെ സാധ്യതാ പരിശോധന നടത്തി.


ചാത്താരി–വൈമീതി തോടിന് മുകളിലൂടെ സ്ലാബിട്ട് മ്യൂസിക്കൽ വാക്‌വേ നിർമിച്ചാൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കോണോത്തുപുഴയിലെ വാട്ടർ മെട്രോയിലേക്ക് സുഗമമായി എത്താം. ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഗോപിക മോഹൻ, നഗരസഭ ഓവർസിയർ ആർ എസ് സൂരജ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ഇ എസ് രാകേഷ് പൈ, കൗൺസിലർ കെ ജി അനിൽ, കൗൺസിലർ രാജി അനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home