മാലിന്യനിർമാർജനം
വേറിട്ട വഴിയുമായി യുസി കോളേജ്

ആലുവ യുസി കോളേജ് എൻഎസ്എസ് യൂണിറ്റും 'തണലിടം' കൂട്ടായ്മയും ചേർന്ന് ക്യാമ്പസിൽനിന്ന് സമാഹരിച്ച തുണിത്തരങ്ങൾ സന്നദ്ധസംഘടനയായ ഗൂഞ്ചിന് കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് കൈമാറുന്നു
ആലുവ
ഉപയോഗശൂന്യമെന്ന് കരുതി തള്ളിക്കളയുന്ന തുണിത്തരങ്ങൾക്ക് പുനരുപയോഗത്തിലൂടെ പുതുജീവനേകി ആലുവ യുസി കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ. എൻഎസ്എസ് യൂണിറ്റും 'തണലിടം' കൂട്ടായ്മയും ചേർന്ന് ക്യാമ്പസിൽനിന്ന് സമാഹരിച്ച 586 കിലോഗ്രാം തുണിത്തരങ്ങൾ സന്നദ്ധസംഘടനയായ ഗൂഞ്ചിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് തുണിത്തരങ്ങൾ ഗൂഞ്ച് പ്രതിനിധി സാറ ആനന്ദിന് കൈമാറി ഉദ്ഘാടനം ചെയ്തു.
തണലിടം കോർഡിനേറ്റർ ഡോ. അനുമോൾ ജോസ്, ഡോ. കെ എൻ നിളാദേവി, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ സംസാരിച്ചു.
എൻഎസ്എസ് നേതൃത്വത്തിൽ ക്യാമ്പസിൽ പ്രത്യേക ശേഖരണ യജ്ഞം നടത്തി വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും തുണിത്തരങ്ങൾ സ്വരൂപിച്ചു. വോളന്റിയർമാർതന്നെ തരംതിരിച്ച്, വൃത്തിയാക്കി, ഉപയോഗയോഗ്യമായവ പ്രത്യേകം പാക്കറ്റുകളിലാക്കിയാണ് കൈമാറിയത്. തുണിത്തരങ്ങൾക്ക് പുറമെ ക്യാമ്പസിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി പുനരുപയോഗിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ 'ഹമാരാ പ്ലാസ്റ്റിക്സ്' സ്ഥാപനത്തിന് കൈമാറി റീസൈക്കിൾ ചെയ്ത് ബെഞ്ച്, ഡെസ്ക്, കസേരകൾ എന്നിവയാക്കി കോളേജിന് തിരികെ ലഭ്യമാക്കുന്നതാണ് പദ്ധതി.









0 comments