ad
Deshabhimani

തോട്ടിൽനിന്ന്‌ കോരിയ 
മാലിന്യം നീക്കണം

waste

കോർപറേഷൻ ഗാന്ധിനഗർ ഡിവിഷനിൽ തോട്ടിൽനിന്ന്‌ കോരിമാറ്റിയ മാലിന്യം ഗ്രീൻലെയ്ൻ റോഡരികിൽ കൂട്ടിയിട്ടനിലയിൽ

വെബ് ഡെസ്ക്

Published on Aug 04, 2026, 02:16 AM | 1 min read

കൊച്ചി


കോർപറേഷൻ ഗാന്ധിനഗർ 12–-ാം ഡിവിഷനിൽ ഗ്രീൻലെയ്ൻ റോഡിൽ തോട്ടിൽനിന്ന്‌ കോരിമാറ്റിയ മാലിന്യം റോഡരികിൽ കൂട്ടിയിട്ടിട്ട് മാസങ്ങളായി.


കഴിഞ്ഞദിവസംപെയ്ത മഴയിൽ മാലിന്യം റോഡിലേക്ക് ഒഴുകിയെത്തിയതുമൂലം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്‌. ദുർഗന്ധമുള്ള ചെളിവെള്ളം പരിസരത്തെ വീടുകളുടെ മുറ്റത്തേക്ക് ഒഴുകിയെത്തുകയാണ്‌.


ഇതുമൂലം കൊതുകുശല്യവും പകർച്ചവ്യാധി പടരാനുള്ള സാധ്യതയുമുണ്ട്‌. മാലിന്യം അവിടെനിന്ന്‌ നീക്കം ചെയ്യണമെന്ന് കൗൺസിലറോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home