ad
Deshabhimani

വിശ്വജ്യോതി സ്‌കൂളിന് 
ഓവറോൾ കിരീടം

VISWAJYOTHI SCHOOL

സിബിഎസ്ഇ ദക്ഷിണമേഖല (2) നീന്തൽമത്സരങ്ങളിൽ ജേതാക്കളായ 
വിശ്വജ്യോതി പബ്ലിക് സ്‌കൂൾ ടീമുകള്‍ ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Jul 31, 2026, 01:38 AM | 1 min read

അങ്കമാലി


സിബിഎസ്ഇ ദക്ഷിണമേഖല (2) നീന്തൽ മത്സരങ്ങളിൽ വിശ്വജ്യോതി പബ്ലിക് സ്‌കൂൾ 273 പോയിന്റോടെ ഓവറോൾ കിരീടം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ 161 പോയിന്റോടെ വിശ്വജ്യോതി ടീം തന്നെയാണ് ചാമ്പ്യന്മാർ.


ആൺകുട്ടികളുടെ വിഭാഗത്തിൽ വിശ്വജ്യോതി 112 പോയിന്റുകളോടെ രണ്ടാംസ്ഥാനം നേടി. ടീമിന് ആകെ എട്ട് സ്വർണം, ആറ് വെള്ളി,14 വെങ്കല മെഡലുകളാണ് ലഭിച്ചത്. മാളയിലെ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിലാണ്‌ മത്സരങ്ങൾ നടന്നത്‌.


വിജയികളെയും കോച്ച് കെ അനിൽ കുമാറിനെയും സ്‌കൂൾ മാനേജർ ഫാ. ഐസക് തറയിൽ, പ്രിൻസിപ്പൽ ഫാ. ജയ്‌സൺ പരപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ് എന്നിവരും വിശ്വജ്യോതി കുടുംബവും അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home