ad
Deshabhimani

പവർകട്ടിൽ കലിപൂണ്ട്‌ 
കെഎസ്‌ഇബി ഓഫീസിൽ അക്രമം: യുവാവ്‌ പിടിയിൽ

Violence at KSEB office

സനീഷ്

വെബ് ഡെസ്ക്

Published on Aug 01, 2026, 02:41 AM | 1 min read

മട്ടാഞ്ചേരി


രാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച്‌ കെഎസ്‌ഇബി ഓഫീസിൽ അക്രമം നടത്തിയ യുവാവ് പിടിയിലായി. ഫോര്‍ട്ട്കൊച്ചി അധികാരിവളപ്പില്‍ സനീഷ്(35) ആണ് പിടിയിലായത്. ജൂലൈ പതിനാറിനാണ് സംഭവം.

പവര്‍കട്ടില്‍ സഹികെട്ട സനീഷ്‌ ഫോര്‍ട്ട്കൊച്ചി കെഎസ്‌ഇബി ഓഫീസിലെത്തി ജീവനക്കാരോട് തട്ടിക്കയറി. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അസഭ്യം പറയുകയും ഓഫീസിലെ ഫോൺ എടുത്ത്‌ വിളിച്ചയാളോട്‌ മോശമായി സംസാരിക്കുകയും ചെയ്‌തു. എന്നിട്ടും അരിശം തീരാതെ ഓഫീസ് വളപ്പിലെ ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്തു.

അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ മരിയ നിഷല്‍ പോള്‍ നല്‍കിയ പരാതിയില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഫോര്‍ട്ട്കൊച്ചി പൊലീസ് കേസെടുത്തിരുന്നു. ഇന്‍സ്പെക്ടര്‍ കെ പി രതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home