കൗതുകമായി വിന്റേജ്, ക്ലാസിക് വാഹനപ്രദര്‍ശനം

കൊച്ചി
കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ സ്വാതന്ത്ര്യദിനത്തില്‍ വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ക്ലാസിക് ആൻഡ് വിന്റേജ് മോട്ടോര്‍ ക്ലബ് കേരളയും (സിവിഎംസികെ) സ്പോര്‍ട്സ് സെന്ററുംചേർന്നാണ് പ്രദര്‍ശനം നടത്തിയത്. കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ ഉദ്‌ഘാടനം ചെയ്തു. അറുപതിലേറെ ക്ലാസിക് വിന്റേജ് കാറുകളും ബൈക്കുകളും പ്രദർശനത്തിനുണ്ടായി. വാഹനപ്രേമികളും കുട്ടികളും പൊതുജനങ്ങളുമടക്കം നിരവധിപേർ പ്രദർശനം കാണാനെത്തി.
വാഹനപ്രേമികളുടെ കൂട്ടായ്മയായ സിവിഎംസികെ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ അവസരങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് റാലികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാറുണ്ട്.









0 comments