ad
Deshabhimani

തിരുമറയൂർ 
വിജേഷ് മാരാർക്ക് 
ഉസ്താദ് ബിസ്മില്ലാഖാൻ യുവപുരസ്കാരം

vijesh
വെബ് ഡെസ്ക്

Published on Jun 16, 2026, 02:50 AM | 1 min read

പിറവം


​പാരമ്പര്യ മുടിയേറ്റ് കലാകാരൻ തിരുമറയൂർ വിജേഷ് മാരാർ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 2024-ലെ ഉസ്താദ് ബിസ്മില്ലാഖാൻ യുവപുരസ്‌കാരത്തിന് അർഹനായി. 25,000 രൂപയാണ് പുരസ്കാരത്തുക. തിരുമറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ മുഖ്യചുമതലക്കാരനാണ് വിജേഷ്.


തിരുമറയൂർ വിജയൻമാരാരുടെയും രാധയുടെയും

മകനാണ്‌. അച്ഛനിൽനിന്നാണ് മുടിയേറ്റിന്റെ പാരമ്പര്യ ചുവടുകൾ അഭ്യസിച്ചത്. മണീട് നെച്ചൂർ മടക്കിൽക്കാവിൽ സംബന്ധി അടിയന്തിരക്കാനായ വിജേഷ് പത്തുവർഷത്തിലേറെയായി മുടിയേറ്റ് പരിശീലകനുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home