ad
Deshabhimani

 പകർച്ചവ്യാധി പടരുന്നു

വെങ്ങോലയിൽ പ്രതിരോധം പാളി; പ്രതിഷേധം നാളെ

vengola

വെങ്ങോല പഴയ പഞ്ചായത്ത് ഓഫീസിനുമുന്നിലെ എംസിഎഫിൽ കുന്നുകൂടിയ മാലിന്യം

വെബ് ഡെസ്ക്

Published on Jun 15, 2026, 01:42 AM | 1 min read

പെരുമ്പാവൂർ


വെങ്ങോല പഞ്ചായത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളും മാലിന്യനീക്കവും പാളിയതോടെ പകർച്ചവ്യാധി പെരുകുന്നു. യുഡിഎഫ് ഭരണസമിതിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി. മഴക്കാലപൂർവ ശുചീകരണം നടക്കാത്തതിനാൽ കാനകൾ പലതും മണ്ണുനിറഞ്ഞുകിടക്കുകയാണ്. റോഡുകളിൽ വെള്ളക്കെട്ടും പതിവായി.


മാലിന്യം നീക്കംചെയ്യാതെ വഴിയരികിൽ കെട്ടിക്കിടക്കുകയാണ്. പഴയ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രവർത്തിക്കുന്ന എംസിഎഫിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ വൃത്തിഹീനമായ നിലയിൽ കുമിഞ്ഞുകൂടി. മഴ നനഞ്ഞ് ഇവ ചീഞ്ഞുനാറുകയാണ്. പഞ്ചായത്ത് ഓഫീസിനുസമീപം സ്ഥാപിച്ചിരിക്കുന്ന ടേക് എ ബ്രേക്ക് ഒരുവർഷമായി പൂട്ടിക്കിടക്കുകയാണ്. വഴിവിളക്കുകൾ പലയിടത്തും കത്തുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വ പകൽ 11ന് എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധിക്കും.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home