ad
Deshabhimani

പി കെ കുഞ്ഞച്ചനെ അനുസ്‌മരിച്ച്‌ നാട്‌

പി കെ കുഞ്ഞച്ചൻ അനുസ്‌മരണ‌ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പുഷ്പാർച്ചന നടത്തുന്നു
വെബ് ഡെസ്ക്

Published on Jun 15, 2026, 02:45 AM | 1 min read

ആലപ്പുഴ

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന പി കെ കുഞ്ഞച്ചന്റെ ചരമവാർഷികം സിപിഐ എമ്മും കെഎസ്‌കെടിയുവും ചേർന്ന്‌ ആചരിച്ചു. പി കെ കുഞ്ഞച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ഞായർ രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്ജൻ, കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ കെ രാഘവൻ, സെക്രട്ടറി എം സത്യപാലൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്‌പ്പാർച്ചന നടത്തി. കെഎസ്‌കെടിയു നേതാക്കളായ ഡി ലക്ഷ്‌മണൻ, എൻ സുധാമണി, കെ കെ ഷാജു, സി പ്രസാദ്‌, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ഏരിയ സെക്രട്ടറിമാരായ അജയസുധീന്ദ്രൻ, സി ഷാംജി എന്നിവർ പങ്കെടുത്തു. തുടർന്ന്‌ ചേർന്ന അനുസ്‌മരണ സമ്മേളനം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. കെ രാഘവൻ അധ്യക്ഷനായി. എൻ ചന്ദ്രൻ അനുസ്‌മരണ പ്രഭാഷണം നടത്തി. എം സത്യപാലൻ സംസാരിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ പാർടിയുടെയും കെഎസ്‌കെടിയുവിന്റെയും നേതൃത്വത്തിൽ പി കെ കുഞ്ഞച്ചനെ അനുസ്‌മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home