ശബരിമല തീർഥാടകരെ ആക്രമിച്ച കേസിൽ 4പേർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല തീർഥാടനം കഴിഞ്ഞ് കാറിൽ മടങ്ങിയ കുടുംബത്തെ ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കൊട്ടാരക്കര ചന്ദ്രവിലാസത്തിൽ ശരത് ചന്ദ്രൻ (39), പുലമൺ പള്ളിവടക്കേതിൽ ഷിബിൻ (22), തൃക്കണ്ണമംഗൽ ഐക്യമത്ത് വീട്ടിൽ പ്രണവ് (30), സഹോദരൻ പ്രവീൺ (34) എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി 8.30 ന് കൊട്ടാരക്കര ഓയൂർ റോഡിൽ തൃക്കണ്ണമംഗലായിരുന്നു സംഭവം. നെല്ലിക്കുന്നം കാക്കത്താനം ശ്യാം ഭവനിൽ ശരതിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.
ശരതിന്റ ഭാര്യ, രണ്ടുവയസുള്ള മകൻ, അമ്മയുടെ സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ, ഭാര്യയുടെ അമ്മ, മുത്തശ്ശി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നെല്ലിക്കുന്നത്ത് വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന ബൊലേറോ വാഹനം ഇടിച്ചിരുന്നു. തുടർന്ന് നിർത്താതെപോയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനുകാരണം. ആക്രമണം തടയാൻ ഇതുവഴി പോയ മറ്റൊരുവാഹനത്തിലെ യാത്രക്കാർ ശ്രമിച്ചെങ്കിലും ഇവർക്കും മർദനമേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ വി ഗംഗാപ്രസാദ്, എസ്എച്ച്ഒ ഹേമന്ത് മോഹൻ, എസ് ഐ അഭിജിത്ത്, എഎസ്ഐ അജു, സിവിൽ പൊലീസ് ഓഫീസർമാരായ മനു കൃഷ്ണൻ, പ്രകാശ് കൃഷ്ണൻ, ബിപിൻ ഹെൻട്രി, ഉല്ലാസ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








0 comments