Deshabhimani

ദീപക്‌ സിംഗാളിന്റെ ഭൂതകാലം ഗംഭീരം; സതീശന്റെ നീക്കങ്ങൾക്ക്‌ വഴിയൊരുക്കാൻ പരമയോഗ്യൻ

Kerala Health Task Force Deepak Singhal
വെബ് ഡെസ്ക്

Published on Oct 21, 2026, 08:20 PM | 2 min read

തിരുവനന്തപുരം: അഴിമതിക്കും വെട്ടിപ്പിനും കുപ്രസിദ്ധി നേടിയ ദീപക്‌ സിംഗാൾ എന്ന മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ രൂപീകരിച്ച മെഡിക്കൽ ടാസ്‌ക്‌ ഫോഴ്‌സിലേക്ക്‌ വി ഡി സതീശൻ എഴുന്നള്ളിച്ചു കൊണ്ടു വന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങൾ. വിഷയവുമായി ബന്ധമില്ലാത്തതും വലിയ ചീത്തപ്പേരുമുള്ള വ്യക്തിയെ പ്രധാനപ്പെട്ട ഒരു സമിതിയിലേക്ക്‌ കൊണ്ടുവന്നത്‌ അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്‌. വി ഡി സതീശന്റെ പ്രത്യേക താൽപ്പര്യമാണ്‌ ഇതിനു പിന്നിലെന്നാണ്‌ വിവരം. ആരോഗ്യ മന്ത്രിയുടെയോ കോൺഗ്രസ്‌ നേതൃത്വത്തിന്റെയോ അറിവില്ലാതെയു്മാണ്‌ സതീശന്റെ നീക്കം.


ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ദീപക്‌ സിംഗാൾ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ അഴിമതി, വെട്ടിപ്പ്‌ കേസുകളുള്ള സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരിൽ ഒരാളാണ്‌. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്‌, സാന്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി കേസുകളാണ്‌ ഇയാൾക്കെതിരെ ഉണ്ടായിട്ടുള്ളത്‌. പല കേസും ഇപ്പോഴും തുടരുന്നതുമാണ്‌. കടുത്ത ചീത്തപ്പേര്‌ കാരണം രണ്ടു മാസം മാത്രമാണ്‌ ഉത്തർപ്രദേശ്‌ ചീഫ്‌ സെക്രട്ടറി സ്ഥാനത്ത്‌ സിംഗാളിന്‌ തുടരാനായത്‌.


ഡൽഹി, നോയ്‌ഡ, ആഗ്ര എന്നിവിടങ്ങളിൽ ദശകോടികൾ നിക്ഷേപം നടത്തിയ കേസിൽ ആദായ നികുതി വകുപ്പ്‌ സിംഗാളിനെതിരെ കേസെടുത്തിരുന്നു. അഴിമതിപ്പണം കൊണ്ടാണ്‌ നിക്ഷേപങ്ങൾ നടത്തിയതെന്നായിരുന്നു ആരോപണം. ജലസേചന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലയളവിൽ ഗോമതി റിവർ ഫ്രന്റ്‌ അഴിമതി കേസിൽ പ്രതിയായി. 1500 കോടിയുടെ പദ്ധതിയിൽ വലിയ സാന്പത്തിക ക്രമക്കേടുകളാണ്‌ സിബിഐ കണ്ടെത്തിയത്‌. വകുപ്പു തല അന്വേഷണത്തിലും ആരോപണവിധേയനായി. ഡൽഹി പൊലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം സിംഗാളിനും മരുമകനുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിരുന്നു. സർക്കാരിന്റെ ടെണ്ടർ സ്വന്തമാക്കാൻ തട്ടിപ്പ്‌ നടത്തിയെന്നായിരുന്നു കേസ്‌.


മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള സിംഗാളിന്‌ വൈദ്യശാസ്‌ത്രവുമായി ഒരു ബന്ധവുമില്ല. സർവീസിലിരിക്കെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനങ്ങൾ വഹിച്ചതായും വിവരമില്ല.


ഇത്തരത്തിൽ കുറ്റാരോപിതനായ, അഴിമതിയിൽ മുങ്ങിയ ഒരാളെയാണ്‌ വി ഡി സതീശൻ ലോകശ്രദ്ധ നേടിയിട്ടുള്ള കേരളത്തിലെ ആരോഗ്യമേഖലയുടെ ഭാവി നിശ്‌ചയിക്കാൻ ചുമതലപ്പെടുത്തിയത്‌. ദുരൂഹമായ ചില ബന്ധങ്ങളും ഇടപെടലുകളും തന്നെയാകണം ഇ‍ൗ നിയമനത്തിനു പിന്നിൽ. ഇയാളെ എന്തു പരിഗണനയിലാണ്‌ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രധാന സമിതിയിൽ ഉൾപ്പെടുത്തിയത്‌ എന്നതിന്‌ മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home