Deshabhimani

ജനകീയ പ്രക്ഷോഭത്തിൽ അണിചേരാൻ പരകാല പ്രഭാകർ; എസ്‌ഐആർ വിരുദ്ധ കൂട്ടായ്മയ്ക്കൊപ്പം പങ്കെടുക്കും

parakala prabhakar

പരകാല പ്രഭാകർ

വെബ് ഡെസ്ക്

Published on Oct 21, 2026, 09:20 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണം‍‍, എസ്‌ഐആർ നിർത്തിവയ്ക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ പങ്കെടുക്കും. 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്‌ഐആർ' കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലാണ് 23ന് ഡൽഹിയിൽ അദ്ദേഹം പങ്കെടുക്കുക.


ഇരുന്നൂറിലേറെ രാഷ്ട്രീയ - സാമൂഹ്യ- പൗരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയാണ് 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്‌ഐആർ'. ജന്തർ മന്തർ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം."ഓരോ കൈയിലും ത്രിവർണ്ണ പതാക, ഓരോ തെരുവിലും ഒരു ജന്തർ മന്തർ" എന്ന മുദ്രാവാക്യമുയർത്തിയാകും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക.


സംയുക്ത കിസാൻ മോർച്ചയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രക്ഷോഭം വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home