Deshabhimani

കൊല്ലത്ത് കഞ്ചാവുമായി ഡോക്ടർമാർ പിടിയിൽ; പരിശോധനയ്‌ക്കെത്തിയ പൊലീസുകാരെ ആക്രമിച്ചു

Ajas Khan ganja case

കഞ്ചാവുമായി പിടിയിലായ അജാസ് ഖാനെ പൊലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 21, 2026, 09:22 PM | 1 min read

കൊല്ലം : കഞ്ചാവ്‌ സൂക്ഷിച്ചതിനും പരിശോധനയ്‌ക്കെത്തിയ പൊലീസുകാരെ ആക്രമിച്ചതിനും രണ്ട്‌ ഡോക്ടർമാർക്കെതിരെ കേസ്‌. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം എൽഐസി ലൈൻ ലക്ഷ്മി നഗറിൽ അജാസ് മൻസിലിൽ അജാസ് ഖാൻ (29), എറണാകുളം വെണ്ണല ഇഎസ്‌--സി റോഡ്‌ വടശേരി അലീന മാർഗരറ്റ്‌ സക്കറിയ (28) എന്നിവർക്കെതിരെയാണ്‌ കൊല്ലം വെസ്റ്റ്‌ പൊലീസ്‌ കേസെടുത്തത്‌.


ചൊവ്വ രാത്രി നഗരത്തിലെ ഹോട്ടലിലാണ്‌ സംഭവം. ഇരുവരും രാത്രിയോടെയാണ്‌ ഹോട്ടലിൽ മുറിയെടുത്ത്‌. തുടർന്ന് മുറിയിൽവച്ച്‌ ഇവർതമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ബഹളംകേട്ട്‌ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മുറി തുറന്ന്‌ അജാസ് യുവതിയെ മർദിക്കുന്നത്‌ തടയാൻ ശ്രമിച്ചു. എന്നാൽ, അജാസ് പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.


ജില്ലാ പൊലീസ് ആസ്ഥാനത്തെ എഎസ്ഐമാരായ സുബിൻ, മനോജ്‌, കൺട്രോൾ റൂം സിപിഒ സുബിൻ, വെസ്റ്റ് പൊലീസിലെ സിപിഒ സിജോ എന്നിവർക്ക്‌ പരിക്കേറ്റു. പൊലീസ് മുറി പരിശോധിച്ചപ്പോൾ മൂന്നുഗ്രാം കഞ്ചാവ്‌ കണ്ടെത്തി. സംഭവത്തിൽ ഇരുവർക്കുമെതിരെ കേസെടുത്തു.


പൊലീസിനെ ആക്രമിച്ചതിന് അജാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. തന്നെ ആക്രമിച്ചെന്ന യുവതിയുടെ പരാതിയിൽ അജാസിനെതിരെ ഒരുകേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home