Deshabhimani

പുതിയ 'ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160' അവതരിപ്പിച്ച് റെനോ ഇന്ത്യ; പ്രാരംഭ വില 16.99 ലക്ഷം രൂപ

renault
വെബ് ഡെസ്ക്

Published on Oct 21, 2026, 06:31 PM | 1 min read

കൊച്ചി: ആഗോളതലത്തിൽ ശ്രദ്ധനേടിയ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 സാങ്കേതികവിദ്യയുമായി റെനോ ഇന്ത്യ പുതിയ ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.8 ലിറ്റർ പെട്രോൾ എൻജിൻ, 2 ഇലക്ട്രിക് മോട്ടോറുകൾ, 1.4 കെഡബ്ല്യൂഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നതാണ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം. ഇത് പരമാവധി 160 പിഎസ് കരുത്തും 208 എൻഎം ടോർക്കും നൽകും.


ഫോർമുല 1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൾട്ടി- മോഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ 2 ഇലക്ട്രിക് ഗിയറുകളും 4 പെട്രോൾ ഗിയറുകളുമുണ്ട്. സുഗമവും മികച്ചതുമായ ഡ്രൈവിംഗിനായി 15 ഡ്രൈവ് കോമ്പിനേഷനുകൾ വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 29 കിലോമീറ്ററാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. നഗരങ്ങളിലെ ഡ്രൈവിംഗിന്റെ 80 ശതമാനം വരെ പ്യുവർ ഇവി മോഡിൽ ഉപയോഗിക്കാം. ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് 29 ശതമാനം വരെ ഇന്ധനച്ചെലവ് ലാഭിക്കാനും സാധിക്കും. എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയൻ്റുകളിൽ പുതിയ ഡസ്റ്റർ ലഭ്യമാണ്. 16.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. രാജ്യത്തുടനീളമുള്ള അംഗീകൃത റെനോ ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് (www.renault.co.in) വഴിയും പുതിയ ഡസ്റ്ററിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home