Deshabhimani

വീണ്ടും വെട്ടിലാക്കി സുധാകരൻ; 'കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അന്യായമായി നീക്കി'

K Sudhakaran.jpg

കെ സുധാകരൻ (file)

വെബ് ഡെസ്ക്

Published on Oct 21, 2026, 06:10 PM | 1 min read

തിരുവന്തപുരം: കോൺ​ഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ സുധാകരന്റെ വെളിപ്പെടുത്തൽ. അന്യായമായാണ് തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ നീക്കിയതെന്നും അതിൽ ദു:ഖമുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. കണ്ണൂരിൽ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അതൃപ്തി വീണ്ടും തുറന്നുപറഞ്ഞത്. അധികാരത്തിനുവേണ്ടി അഭിമാനം അടിയറവ് വെക്കരുതെന്നും ഭരണം മാറിമറിയുമെന്നും സുധാകരൻ താക്കീത് നൽകി.


കോൺ​ഗ്രസിനെ താൻ കരകയറ്റാൻ ശ്രമിച്ചപ്പോൾ എനിക്കെന്താണ് കിട്ടിയത്? ഒരു കാരണവുമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റാൻ കൂട്ടം ആളുകൾ നടത്തിയ നീക്കങ്ങളിൽ അതിയായ ദു:ഖമുണ്ട്. ഇത്തരം പ്രവർത്തികൾ കോൺ​ഗ്രസിന് ഒരിക്കലും ​ഗുണംചെയ്യില്ല. സർക്കാരിന്റെ തെറ്റ് ഭരണപക്ഷത്തിനുള്ളിൽ നിന്നുതന്നെ ചൂണ്ടിക്കാട്ടാൻ ആർജവമുണ്ടാകണം. - സുധാകരൻ പറഞ്ഞു.


സുധാകരൻ തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഡിലീറ്റ് ചെയ്തു. പക്ഷേ സുധാകരൻ അനുകൂലികൾ വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.


സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ച് പുറത്ത് ചാടിച്ചതാണെന്ന് കഴിഞ്ഞദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നുപറഞ്ഞിരുന്നു. ഇത് പോലെ തന്നെയും പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home