Deshabhimani

ഓട്ടോയ്ക്ക് പകരം റാപ്പിഡോ ബെെക്കിൽ‌ കയറി; യാത്രികനെ വാഹനത്തിൽ നിന്നും വലിച്ച് താഴെയിടാന്‍ ശ്രമം

AUTO
വെബ് ഡെസ്ക്

Published on Oct 21, 2026, 07:03 PM | 1 min read

ബംഗളൂരു: ഓട്ടോറിക്ഷയ്ക്ക് പകരം ഓൺലെൻ റാപ്പിഡോ ബെെക്ക് തെരഞ്ഞെടുത്തതിന്റെ അമർ‌ഷത്തിൽ‌ റാപ്പിഡോ ബെെക്കിനെ പിന്തുടർന്ന് യാത്രക്കാരനെ വാഹനത്തിൽ നിന്നും വലിച്ച് താഴെയിടാൻ ഓട്ടോ ഡ്രെെവറുടെ ശ്രമം. സോഷ്യൽ‌ മീഡിയ ആപ്പായ റെഡ്ഡിറ്റിൽ യാത്രികൻ സംഭവം പങ്കുവെച്ചു. രണ്ടോ മൂന്നോ കിലോമീറ്റർ‌ മാത്രമുള്ള സ്ഥലത്തേക്ക് 120 രൂപയാണ് ചാർജ് പറഞ്ഞത്. ഇതിനാലാണ് ഓട്ടോ പിടിക്കാതെ ബെെക്കിൽ യാത്ര ചെയ്യാൻ‌ തീരുമാനിച്ചത്. ഇതിലുള്ള പ്രതിഷേധമായിരുന്നു പിന്തുടർന്നുള്ള അക്രമം.


ഓട്ടോ ഡ്രെെവർ‌ വലിച്ച് താഴെയിട്ടിരുന്നെങ്കിൽ ​ഗുരുതരമായി തനിക്ക് പരിക്ക് പറ്റിയേനെ- യുവാവ് പോസ്റ്റിൽ‌ പറഞ്ഞു.


ഇത്തരത്തിൽ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. വർഷങ്ങളായി ബം​ഗളൂരുവിൽ താമസിക്കുന്നവരാണ്.ഓൺലെെൻ ബെെക്കുകാരോട് ഓട്ടോ ടാക്സിക്കാർ‌ക്ക് എതിർപ്പുണ്ടെങ്കിലും ഇത്തരത്തിൽ കായികപരമായി നേരിടുന്നത് ഒരിക്കലും അം​ഗീകരിക്കാനാകില്ല. പൊലീസിൽ പരാതി നൽകണമെന്നും വണ്ടിയുടെ രജിസ്ട്രോഷൻ നമ്പർ സഹിതം പരാതി നൽകണമെന്നും പലരും ആവശ്യപ്പെട്ടു.കൊലപാതക ശ്രമത്തിന് കേസ് കൊടുക്കണമെന്ന നി രീക്ഷണവും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ സെെറ്റുകളിൽ നിനുമുണ്ടായി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home