Deshabhimani

സാംസ്കാരിക മുന്നണിയുടെ വയലാർ അനുസ്മരണം

വയലാർ അനുസ്മരണം

പറവൂരിൽ സാംസ്കാരിക മുന്നണി സംഘടിപ്പിച്ച വയലാർ അനുസ്മരണ സമ്മേളനം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 02:05 AM | 1 min read

പറവൂർ


പറവൂരിൽ സാംസ്കാരിക മുന്നണിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണ സമ്മേളനം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.


താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഇ എം എസ് സാംസ്കാകാരിക പഠനകേന്ദ്രം പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ സമ്മാനങ്ങൾ നൽകി.


യുവ എഴുത്തുകാരി അപർണ ആരുഷി, പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ്‌ പി ആർ സത്യൻ, ഏരിയ സെക്രട്ടറി എ എസ് ദിലീഷ്, കവി സ്നേഹചന്ദ്രൻ ഏഴിക്കര, സാംസ്കാരിക മുന്നണി സംഘാടകസമിതി ചെയർമാൻ എ കെ ജോഷി, അഡ്വ. സേതുപാർവതി, വി എസ് സൗമ്യൻ എന്നിവർ സംസാരിച്ചു.


കാലടി സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വയലാർ കവിതകളും ഗാനങ്ങളുടെയും അവതരണം, നൃത്തശിൽപ്പം, കഥാപ്രസംഗം എന്നിവയുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home