തൃക്കാക്കര എൽപി സ്കൂളിൽ വർണക്കൂടാരം ഒരുക്കി

കളമശേരി
തൃക്കാക്കര ഗവ. എൽപി സ്കൂളിൽ പ്രീപ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയ വർണക്കൂടാരം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കളമശേരി നഗരസഭയിലെ സ്കൂളുകളിൽ ആർഒ വാട്ടർ പ്ലാന്റ് സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വാർഷിക അറ്റകുറ്റപ്പണിക്കായി മൂന്നുവർഷത്തേക്കുള്ള കരാർ ഉൾപ്പെടെ ഉറപ്പാക്കിയാണ് പ്ലാന്റ് സ്ഥാപിക്കുക.
പ്രീപ്രൈമറി വിദ്യാർഥികളുടെ സമഗ്രവികസനത്തിനായി പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിലാണ് വർണക്കൂടാരം ഒരുക്കിയത്. ആലുവ ബിആർസി നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ അഞ്ച് സ്കൂളുകളിൽ പദ്ധതി പൂർത്തിയാക്കി. ചടങ്ങിൽ കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ സെൽമ അബൂബക്കർ, പി വി ഉണ്ണി, വി ആർ ദീപാദേവി, സനൂജ എ ഷംസു, ആർ എസ് സോണിയ, സി എസ് ലീല തുടങ്ങിയവർ സംസാരിച്ചു.










0 comments