ad
Deshabhimani

യാത്രക്കാർക്ക്‌ ദുരിതമായി 
റോഡിലെ വെള്ളക്കെട്ട്

vallam road

വല്ലം - കോടനാട് റൂട്ടിലെ സെന്റ്‌ ആൻസ്‌ സ്കൂളിന് സമീപമുള്ള വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Jul 13, 2026, 12:38 AM | 1 min read

പെരുമ്പാവൂർ


വല്ലം–കോടനാട് റോഡിൽ സെന്റ്‌ ആൻസ്‌ സ്കൂളിനുസമീപം വെള്ളക്കെട്ട് രൂക്ഷം. മഴവെള്ളം ഒഴുകിപ്പോകാൻ കാനയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കെട്ടിക്കിടന്ന് റോഡ് തകരുന്നത് പതിവാണ്. എല്ലാ വർഷവും ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്‌ പറ്റാറുണ്ട്.


മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ എല്ലാ വർഷവും റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നു. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ അതിവേഗത്തിൽ പായുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ഐമുറി ജങ്ഷൻവരെ ഇരു സൈഡിലും കാനകൾ സ്ഥാപിച്ച് കൽവർട്ടുവഴി മഴവെള്ളം ഒഴുക്കിക്കളയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home