കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ദീക്ഷാരംഭ് 2026’

കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി "ദീക്ഷാരംഭ് 2026' മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യയനവർഷം ആരംഭം ‘ദീക്ഷാരംഭ് 2026' മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇന്നൊവേഷൻ', ‘സ്റ്റഡി ഇൻ കേരള' പദ്ധതികൾക്കും മുഖ്യമന്ത്രി തുടക്കംകുറിച്ചു.
നിർമിതബുദ്ധി, ശാസ്ത്രഗവേഷണം എന്നിവയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള പുരോഗതിക്കനുസരിച്ച് പാഠ്യപദ്ധതികൾ സർവകലാശാലകൾ നിരന്തരം പുതുക്കണം. സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ അവതരിപ്പിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടർ ജി പ്രിയങ്ക, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം ജോസഫ്, ജെയിൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, പ്രോ -വൈസ് ചാൻസലർ ഡോ. ജെ ലത എന്നിവർ സംസാരിച്ചു.











0 comments