സബ്ജില്ലാ കലോത്സവം സമാപിച്ചു
വളയൻചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി

ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന് മനോജ് മൂത്തേടൻ എംഎൽഎ ട്രോഫി സമ്മാനിക്കുന്നു
പെരുമ്പാവൂർ
വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുമുതൽ ആറുവരെ നടന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. കലോത്സവത്തില്‍ 608 പോയിന്റോടെ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 539 പോയിന്റോടെ ജമാഅത്ത് എച്ച്എസ്എസ് തണ്ടക്കാട് രണ്ടാംസ്ഥാനവും 440 പോയിന്റോടെ ഗവ. ഗേൾസ് എച്ച്എസ്എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂൾ, യുപി ജനറൽ വിഭാഗങ്ങളിൽ വളയന്‍ചിറങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ഒന്നാംസ്ഥാനവും എല്‍പി ജനറല്‍ വിഭാഗത്തില്‍ ഗവ. എല്‍പിഎസ് സൗത്ത് വാഴക്കുളം ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 90 പോയിന്റോടെ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ജയകേരളം എച്ച്എസ്എസ് പുല്ലുവഴിയും ഒന്നാംസ്ഥാനം പങ്കിട്ടു. എച്ച്എസ് അറബി കലോത്സവത്തില്‍ ശാലേം ഹൈസ്‌കൂള്‍ വെസ്റ്റ് വെങ്ങോല ഒന്നാംസ്ഥാനവും യുപി സംസ്‌കൃതോത്സവത്തില്‍ വളയന്‍ചിറങ്ങര ഹയര്‍ സെക്കൻഡറിയും യുപി വിഭാഗത്തില്‍ ശാലേം ഹൈസ്‌കൂള്‍ വെസ്റ്റ് വെങ്ങോലയും ഒന്നാംസ്ഥാനം കരസ്ഥമാക്കി. എല്‍പി വിഭാഗത്തിൽ ജമാഅത്ത് എച്ച്എസ്എസ് തണ്ടേക്കാട്, ഗവ. യുപിഎസ് നോര്‍ത്ത് എഴിപ്രം, ഗവ. എല്‍പിഎസ് ഒക്കല്‍, ചെമ്പരത്തുകുന്ന് ജമാഅത്ത് എല്‍പി സ്‌കൂള്‍ പോഞ്ഞാശേരി, ഗവ. എല്‍പിഎസ് സൗത്ത് വാഴക്കുളം, ഗവ. എല്‍പിഎസ് വളയന്‍ചിറങ്ങര, പൊതിയില്‍ എല്‍പിഎസ് പള്ളിപ്പുറം എന്നീ സ്‌കൂളുകള്‍ 45 പോയിന്റോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം വി പി സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മിനി മോഹൻദാസ് അധ്യക്ഷയായി. മനോജ് മൂത്തേടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു.








0 comments