ad
Deshabhimani

ലോക യോഗാസന കിരീടം ചൂടിയ വൈഗ രാജേഷിന് സ്വീകരണം

Vaiga Rajesh

നേപ്പാളിൽ നടന്ന അന്താരാഷ്ട്ര യോഗാസന ചാമ്പ്യൻഷിപ്പില്‍ സ്വർണം നേടി ലോക യോഗാസന ചാമ്പ്യൻഷിപ് 
കരസ്ഥമാക്കിയ വൈഗ രാജേഷിന് ആലുവ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on May 01, 2026, 01:34 AM | 1 min read

ആലുവ


അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ വൈഗ രാജേഷിന് തണൽ പരിവാർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. നേപ്പാളിലെ പോക്കറയിൽ നടന്ന ലോക യോഗാസന ഒളിമ്പ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌താണ് സ്വർണം നേടിയത്.


ലോക യോഗാസന കിരീടം ചൂടിയ എട്ടാംക്ലാസ് വിദ്യാർഥിനി വൈഗ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. പെരുമ്പാവൂർ കീഴില്ലം പണിക്കരമ്പലം മുണ്ടൻപാലത്തിങ്കൽ എം ഡി രാജേഷിന്റെയും തണൽപരിവാർ സംസ്ഥാന ട്രഷറർ രജനിയുടെയും മകളാണ്.


തണൽ പരിവാർ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ, ഡോ. ജെ എസ് ജഹാംഗീർ, പി ഇ സുമദേവി, ലിമി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home