ad
Deshabhimani

വി എൻ സുരേന്ദ്രനെ അനുസ്മരിച്ചു

v n surendran

ശ്രീമൂലനഗരത്ത് വി എൻ സുരേന്ദ്രൻ അനുസ്മരണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി 
പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 01:38 AM | 1 min read

കാലടി


സിപിഐ എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി നേതാവുമായിരുന്ന വി എൻ സുരേന്ദ്രന്റെ 14–-ാമത് ചരമവാർഷികദിനം ശ്രീമൂലനഗരത്ത് ആചരിച്ചു.


പാലസ് റോഡിൽ നടന്ന അനുസ്മരണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി പതാക ഉയർത്തി. ആലുവ ഏരിയ കമ്മിറ്റി അംഗം എം എ ഷെഫീഖ്, ടി ഒ ജോൺസൺ, എം കെ ജയകുമാർ എന്നിവർ സംസാരിച്ചു.


തൃക്കണിക്കാവിൽ ഏരിയ കമ്മിറ്റി അംഗം ടി വി രാജൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി എം പി അബു, ബ്രാഞ്ച് സെക്രട്ടറി എ പി മധു എന്നിവർ സംസാരിച്ചു. ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ബ്രാഞ്ചുകളിലും വെള്ളി രാവിലെ പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home