ad
Deshabhimani

ലഹരിക്കെതിരെ 'ഉണർവ്‌' പദ്ധതി ; 45 സ്‌കൂളുകളിൽ
കായിക ടീമുകൾ ഒരുങ്ങും

unarv

മണീട്‌ ഗവ. എച്ച്‌എസ്‌എസിൽ നിർമാണം പുരോഗമിക്കുന്ന സിന്തറ്റിക് വോളിബോൾ കോർട്ട്‌

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Sep 23, 2025, 04:02 AM | 1 min read


കൊച്ചി

സ്കൂൾ വിദ്യാർഥികളിൽ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ട്‌ ‘ഉണർവ്‌' പദ്ധതി കൂടുതൽ സ്‌കൂളുകളിലെത്തിച്ച്‌ എക്‌സൈസ്‌ വകുപ്പ്‌. ജില്ലയിലെ 45 സ്‌കൂളുകളിൽ കായിക ടീമുകൾ രൂപീകരിക്കും. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്‌, ഖോ–ഖോ ഉൾപ്പെടെയുള്ള ഇനങ്ങളുടെ ടീമുകളാണ്‌ നാലാംഘട്ടത്തിൽ രൂപീകരിക്കുക.


ഓരോ സ്‌കൂളിനും 12,000 രൂപവീതം നൽകും. കായിക ടീമുകൾ തമ്മിൽ താലൂക്ക്‌–ജില്ലാ മത്സരങ്ങളും നടക്കും. വിദ്യാർഥികളുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും കലാകായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചുവിടുന്നതിനാണ് ലഹരിവർജന മിഷനായ വിമുക്തിയിലൂടെ പദ്ധതി നടപ്പാക്കുന്നത്‌. തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകർ, രക്ഷാകർത്താക്കൾ, എക്സൈസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ പ്രതിനിധികൾ, പരിസരവാസികൾ, വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉൾപ്പെടുത്തിയാകും പ്രവർത്തനം.


ലഹരി ഉപയോഗത്തിൽനിന്ന്‌ വിദ്യാർഥികളെ പിന്തിരിപ്പിക്കുക, ആത്മവിശ്വാസവും പിന്തുണയും നൽകുക, കായിക- കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കായിക പരിശീലനത്തിന്‌ മികച്ചരീതിയിലുള്ള അടിസ്ഥാനസൗകര്യങ്ങളും കായിക ഉപകരണങ്ങളും പരിശീലനസൗകര്യങ്ങളും നൽകും. ​


പദ്ധതിയുടെ ഭാഗമായി മണീട്‌ ഗവ. എച്ച്‌എസ്‌എസിൽ നിർമിക്കുന്ന സിന്തറ്റിക് വോളിബോൾ കോർട്ടിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. അഞ്ചു ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം. മൂന്ന്‌ സ്‌കൂളുകളിൽ കായിക ‍ഉപകരണങ്ങൾ വാങ്ങാനായി 2.5 ലക്ഷം രൂപവീതം അനുവദിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home