Deshabhimani

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന് സ്മരണാഞ്ജലി

Tribute to Pushpan

ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 
പുഷ്‌പൻ അനുസ്മരണം 
ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 03:12 AM | 1 min read

കൊച്ചി


കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന് സ്മരണാഞ്ജലി അര്‍പ്പിച്ച് ഡിവൈഎഫ്ഐ. രക്തസാക്ഷിദിനമായ തിങ്കളാഴ്ച ഡിവൈഎഫ്ഐ യൂണിറ്റുകളില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി. ബ്ലോക്ക് കേന്ദ്രങ്ങളില്‍ അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് കവളങ്ങാടും ജില്ലാ സെക്രട്ടറി നിഖിൽ ബാബു തൃപ്പൂണിത്തുറയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽ സോഹൻ പറവൂരിലും കെ ടി അഖില്‍ദാസ് വൈപ്പിനിലും മനീഷ രാധാകൃഷ്ണൻ പള്ളുരുത്തിയിലും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്കർ കോലഞ്ചേരിയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഫെബിൻ പി മൂസ പെരുമ്പാവൂരിലും എൻ ശ്രേഷ മൂവാറ്റുപുഴയിലും ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ആർ രഞ്ജിത് എറണാകുളത്തും കെ ജെ മാക്സി കൊച്ചിയിലും എ ജി ഉദയകുമാർ തൃക്കാക്കരയിലും ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വി പ്രദീഷ് ആലുവയിലും അബ്ദുൽ ഷുക്കൂർ കളമശേരിയിലും എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ത് മുഹമ്മദ് സാദിഖ് കോതമംഗലത്തും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ കൂത്താട്ടുകുളത്തും ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home