Deshabhimani

ഉപതെരഞ്ഞെടുപ്പ്‌ 58.14 ശതമാനം പോളിങ്‌

ഉയർന്ന പോളിങ്‌ കോലഞ്ചേരി ഇ‍ൗസ്‌റ്റിൽ; 
കുറവ്‌ അയ്യപ്പൻകാവിൽ

Polling

അയ്യപ്പൻകാവ് ഡിവിഷനിലെ ശ്രീനാരായണ എച്ച്എസിലെ നാലാം നമ്പർ ബൂത്തിൽ വോട്ടവകാശം രേഖപ്പെടുത്തി മഷിയടയാളം കാണിക്കുന്ന ഖദീജയും സെയ്ദ് മുഹമ്മദും

വെബ് ഡെസ്ക്

Published on Sep 29, 2026, 03:21 AM | 2 min read

കൊച്ചി


ജില്ലയിലെ നാലിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെ 58.14 ശതമാനം പോളിങ്‌.കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ്‌ ഡിവിഷൻ, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത്‌ കിഴക്ക്‌, പാറക്കടവ്‌ പഞ്ചായത്തിലെ പുളിയനം തെക്ക്‌ വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. ഏറ്റവും ഉയർന്ന പോളിങ്‌ കോലഞ്ചേരി ‍ഇ‍ൗസ്‌റ്റ്‌ വാർഡിലും കുറവ്‌ അയ്യപ്പൻകാവ്‌ ഡിവിഷനിലുമാണ്‌.


​കോലഞ്ചേരി ഇ‍ൗസ്‌റ്റിൽ 81.61 ശതമാനം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ്വാർഡിൽ 81.61 ശതമാനമാണ്‌ പോളിങ്‌. ആകെ വോട്ടർ 881. പോൾ ചെയ്‌തത്‌ 719. ആകെ പുരുഷ വോട്ടർമാർ 419. വോട്ട്‌ ചെയ്‌തത്‌ 348. ആകെ സ്‌ത്രീവോട്ടർ 462. പോൾ ചെയ്‌തത്‌ 371. നീതു ജോയിഡാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. സാറാമ്മ പൈലിപ്പിള്ള (യുഡിഎഫ്‌), ദീനമ്മ ജേക്കബ് (ട്വന്റി 20) എന്നിവരാണ്‌ എതിർസ്ഥാനാർഥികൾ.


​മടപ്ലാതുരുത്ത് കിഴക്ക് 78.27 ശതമാനം


വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത്‌ കിഴക്ക്‌ വാർഡിൽ 78.27 ശതമാനം പോളിങ് രേഖപ്പെടുത്തി.ആകെ വോട്ടർമാർ 1431, വോട്ട്‌ ചെയ്‌തത്‌ 1120. പുരുഷവോട്ടർമാർ 671, വോട്ട്‌ ചെയ്‌തത്‌ 528. സ്‌ത്രീവോട്ടർമാരായ 760ൽ 592 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ലൈജു ജോസഫായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി.ജോസ് കുനിയന്തോടത്ത് (യുഡിഎഫ്), പി ആർ സാൻ (എൻഡിഎ) എന്നിവരായിരുന്നു എതിർസ്ഥാനാർഥികൾ.


​പുളിയനം തെക്ക്‌ 
75.86 ശതമാനം

പാറക്കടവ് പഞ്ചായത്ത്‌ പുളിയനം തെക്ക്‌ വാർഡിൽ 75.86 ശതമാനം പോളിങ്‌. ആകെ വോട്ടർമാർ 1276. പോൾ ചെയ്‌തത്‌ 968. പുരുഷ വോട്ടർമാർ 612, വോട്ട്‌ ചെയ്‌തത്‌ 450. സ്‌ത്രീ വോട്ടർമാർ 664, പോൾ ചെയ്‌തത്‌ 518. എൽഡിഎഫ്‌ സ്ഥാനാർഥി സുഗന്ധി ജോഷിയാണ്‌. മല്ലിക രവി (യുഡിഎഫ്‌), സാന്ദ്ര സുബ്രഹ്മണ്യൻ (എൻഡിഎ) എന്നിവരാണ്‌ സ്ഥാനാർഥികൾ.

​​അയ്യപ്പൻകാവിൽ 46.91%

കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവിൽ 46.91 ശതമാനമാണ്‌ പോളിങ്‌. 6415 വോട്ടർമാരിൽ 3009 പേർ വോട്ട്‌ ചെയ്‌തു. 3026 പുരുഷ വോട്ടർമാരിൽ 1545 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 3389 വനിതാവോട്ടർമാരിൽ 1464 പേരും വോട്ട്‌ ചെയ്‌തു. എൽഡിഎഫിനായി മത്സരിച്ചത്‌ പി കെ ഉസ്‌മാനാണ്‌. എ കെ അജിത്‌കുമാറാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. കെ ഡി ബിജോയ്‌ എൻഡിഎ സ്ഥാനാർഥി. ക‍ൗൺസിലറായിരുന്ന ദീപക്‌ ജോയ്‌ എംഎൽഎ ആയതോടെയാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home