Deshabhimani

ആസൂത്രണ ബോർഡിലെ 
സ്ഥലംമാറ്റം അട്ടിമറിച്ചതിൽ പ്രതിഷേധം

planning board

എൻജിഒ യൂണിയനും കെജിഒഎയും കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Sep 29, 2026, 03:17 AM | 1 min read

കൊച്ചി


സംസ്ഥാന ആസൂത്രണ ബോർഡിൽ നിലവിലുണ്ടായിരുന്ന പൊതുസ്ഥലംമാറ്റസംവിധാനം ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിൽ കേരള എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധിച്ചു. കാക്കനാട് സിവിൽ സ്‌റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധപ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ സി ഗിരിജ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി പ്രശാന്ത്, എ കെ പ്രഭൽ എന്നിവർ സംസാരിച്ചു.


ഓൺലൈൻ സ്ഥലംമാറ്റസംവിധാനം തുടരണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് പൊതുസ്ഥലംമാറ്റസംവിധാനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്ഥലംമാറ്റസംവിധാനം അട്ടിമറിച്ച് ജീവനക്കാരോട് വിവേചനം തുടരാനുള്ള നീക്കമാണിതെന്ന് ജീവനക്കാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home