Deshabhimani

കലാലയങ്ങളിൽ തെരഞ്ഞെടുപ്പ്‌ ആവേശം; ഇന്ന്‌ വോട്ടെടുപ്പ്‌

college election

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച 
മീറ്റ് ദി കാൻഡിഡേറ്റ്സ് പരിപാടിയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന തേജാലക്ഷ്മി സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 29, 2026, 03:25 AM | 1 min read

കൊച്ചി


ആവേശകരമായ കൊട്ടിക്കലാശത്തോടെ കലാലയങ്ങളിലെ പ്രചാരണം അവസാനിച്ചു, ഇനി തെരഞ്ഞെടുപ്പിലേക്ക്. ചൊവ്വാഴ്ചയാണ് എംജി സര്‍വകലാശാലയ്ക്കുകീഴിലെ കോളേജുകളില്‍ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്‌.


​പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും പ്രചാരണജാഥകളും വോട്ടഭ്യർഥനയുമായി ക്യാമ്പസുകൾ ഉത്സവഛായയിലാണ്‌. തിങ്കളാഴ്ച എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടിയില്‍ ആവേശമേറി. സ്ഥാനാർഥികളെ പരിചയപ്പെടുത്തിയും നയങ്ങളും നിലപാടുകളും അവതരിപ്പിച്ചുംനടന്ന പരിപാടിയിൽ വലിയ വിദ്യാർഥിപങ്കാളിത്തമുണ്ടായി.


ക്ലാസുമുറികളിലും ക്യാമ്പസ് ഇടനാഴികളിലും ഹോസ്റ്റലുകളിലും കൂട്ടായ്മകളിലുമെല്ലാം തെരഞ്ഞെടുപ്പ് ചർച്ചകൾ പൊടിപൊടിക്കുന്നു. സ്ഥാനാർഥികളും പ്രവർത്തകരും അവസാന മണിക്കൂറിൽ ക്യാമ്പസുകളിലുടനീളം വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിൽ. പ്രചാരണത്തിലെ വിദ്യാർഥിപങ്കാളിത്തവും ആവേശവും എസ്എഫ്ഐ ക്യാമ്പുകളിൽ വിജയപ്രതീക്ഷ വാനോളമുയർത്തി. വിദ്യാർഥിപ്രശ്നങ്ങൾ ഏറ്റെടുത്തുള്ള ഇടപെടലുകളും ജനകീയമായ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ വോട്ടർമാരെ സമീപിച്ചത്.


ജില്ലയിലെ വിവിധ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ ഇതിനോടകം എസ്എഫ്ഐയെ നെഞ്ചേറ്റിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചപ്പോൾത്തന്നെ ജില്ലയിലെ 40ൽ 16 കോളേജുകളില്‍ എസ്എഫ്ഐ യൂണിയന്‍ ഉറപ്പിച്ചിരുന്നു. 10 കോളേജുകളില്‍ എതിരില്ലാതെ എസ്എഫ്ഐ പാനല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home