ഡിവൈഎഫ്ഐ "ഹലോ ടു എഐ' ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ ‘ഹലോ ടു എഐ' ക്യാമ്പയിൻ ജില്ലാ ഉദ്ഘാടനം ചെറായി എസ്എംഎച്ച്എസിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി നിർവഹിക്കുന്നു
കൊച്ചി
വിദ്യാർഥികൾക്ക് എഐ പരിചയപ്പെടുത്തുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ ക്യാമ്പയിന് ജില്ലയിൽ തുടക്കം. ജില്ലാഉദ്ഘാടനം ചെറായി എസ്എംഎച്ച്എസിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി
നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് സൗമ്യ സൂരജ് അധ്യക്ഷയായി.
എഐയെക്കുറിച്ചുള്ള അടിസ്ഥാന അറിവിനൊപ്പം സാങ്കേതികവിദ്യ പ്രായോഗികമായി പരിചയപ്പെടുത്തുന്നതിനും വിവേകപൂർവവും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഡോ. മീന വാസുദേവൻ, ആഷ്‌ലി വർഗീസ് എന്നിവർ ക്ലാസുകളെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എസ് സൂരജ്, സ്കൂള്‍ പ്രിൻസിപ്പല്‍ ടി എ ബാബുരാജ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പ്രൊഫഷണൽ സബ്കമ്മിറ്റി കൺവീനർ എ വി വിനീത് കുമാർ, ബ്ലോക്ക് പ്രസിഡന്റ് വി ബി സേതുലാൽ, സെക്രട്ടറി കെ ജെ ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.








0 comments