എം ജെ ജേക്കബിന് നിയമസഭയുടെ ആദരം

ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്-സ് മീറ്റിൽ സ്വർണ മെഡൽ നേടിയ മുൻ എംഎൽഎ എം ജെ ജേക്കബിനെ കേരള നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിക്കുന്നു. മുൻ സ്‌പീക്കർമാരായ വി എം സുധീരൻ, തേറമ്പിൽ രാമകൃഷ്ണൻ, എ എൻ ഷംസീർ, എം വിജയകുമാർ, എൻ ശക്തൻ, മുൻ ഡെപ്യൂട്ടി സ്‌പീക്കർമാരായ പാലോട് രവി, ജോസ് ബേബി എന്നിവർ സമീപം
കൂത്താട്ടുകുളം
ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൽസരിച്ച് 200 മീറ്റർ ഹർഡിൽസ്, 80 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണ മെഡലുകളും 200 മീറ്റർ ഓട്ടം, ലോങ്ങ് ജംമ്പ് എന്നിവയിൽ വെങ്കല മെഡലുകളുമുൾപ്പെടെ നാല് മെഡലുകൾ നേടിയ മുൻ എംഎൽഎ എം ജെ ജേക്കബ്ബിന് കേരളപ്പിറവി ദിനത്തിൽ നിയമസഭയുടെ ആദരവ്.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം നൽകി. ലോകമീറ്റിൽ രാജ്യത്തിന് ആകെ ലഭിച്ച മൂന്ന് സ്വർണ മെഡലുകളിൽ രണ്ട് എണ്ണവും എം ജെ ജേക്കബ്ബിനാണ് ലഭിച്ചത്.









0 comments