ad
Deshabhimani

ആദിവാസി ഉന്നതിയിലെ 
മരം മുറിക്കൽ: നമ്പറിട്ട്‌ തുടങ്ങി

tree cutting
വെബ് ഡെസ്ക്

Published on Dec 19, 2025, 12:55 AM | 1 min read


​കോതമംഗലം

കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾക്ക് തുടക്കം. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് രണ്ട് ഏക്കർവീതം അനുവദിച്ചത്.


കെട്ടിടങ്ങളും റോഡുകളുമടക്കം നിർമിക്കാനായി കണ്ടെത്തിയ സ്ഥലത്തെ മരങ്ങൾ നേരത്തേ മുറിച്ചുമാറ്റിയിരുന്നു. എന്നാൽ, അവശേഷിക്കുന്ന സ്ഥലത്തെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇതുമൂലം ഇവിടത്തുകാർക്ക്‌ കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മരങ്ങൾ ഒടിഞ്ഞുവീണുള്ള അപകടങ്ങളും പതിവായി. തുടർന്ന്‌, എംഎൽഎ ഇടപെട്ടാണ്‌ മരം മുറിക്കാനുള്ള അനുമതി ലഭിച്ചത്‌. ഇതിനായുള്ള നമ്പറിടൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷയായി. ബിനേഷ് നാരായണൻ, ബിന്ദു രാജേന്ദ്രൻ, റേഞ്ച് ഓഫീസർമാരായ മുരളിദാസ്, നിഖിൽദാസ് കാണിക്കാരൻ, കണ്ണൻ മണി, ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home