അപകടഭീതിയായി മരക്കൊമ്പുകൾ; വെട്ടണമെന്ന ആവശ്യം ശക്തം

മട്ടാഞ്ചേരി
ഫോര്‍ട്ട്കൊച്ചിയുടെ പൈതൃക വീഥികളിൽ വേണ്ടത്ര സംരക്ഷണമില്ലാത്തതിനാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങൾ അപകടഭീതി ഉയര്‍ത്തുന്നു. മരങ്ങൾ മറിഞ്ഞും കൊമ്പ് വീണും അപകടങ്ങള്‍ പതിവാകുകയാണ്. മഴക്കാലത്തിനുമുമ്പ് ഇവ വെട്ടിമാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
മുമ്പ് സാന്താക്രൂസ് മൈതാനത്തെ കൂറ്റന്‍ മരം മറിഞ്ഞുവീണു. പുലര്‍ച്ചെയായതിനാല്‍ ആളപായമുണ്ടായില്ല. കമാലക്കടവിലെ പെട്രോള്‍പമ്പിന് സമീപത്തെ മരക്കൊമ്പുകൾ പുലര്‍ച്ചെയാണ് വീണത്. കൂറ്റന്‍മരം വീണ് ഓട്ടോയും ഇരുചക്രവാഹനങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. സെന്റ് ഫ്രാന്‍സിസ് സിഎസ്ഐ പള്ളി എല്‍പി സ്കൂളിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കൊമ്പുകൾ ഭീതി ഉയര്‍ത്തുന്നതാണ്. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.









0 comments