അപകടഭീഷണിയായ ആൽമരം മുറിച്ചുനീക്കി

കവളങ്ങാട്
ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിനുസമീപം അപകടരമായി നിന്ന കൂറ്റൻ ആൽമരം മുറിച്ചുനീക്കി. സ്കൂളിനുമുന്നിലുള്ള കാത്തിരുപ്പുകേന്ദ്രത്തോടുചേർന്ന് നിന്നിരുന്ന ആൽമരം സ്കൂൾ കെട്ടിടത്തിനും വഴിയാത്രക്കാർക്കും ഭീഷണിയായിരുന്നു.
മരത്തോടുചേർന്ന് 11 കെവി വൈദ്യുതി ലൈനും കടന്നുപോയിരുന്നു. അപകടസാഹചര്യം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതരും പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണസമിതിയും കലക്ടർക്ക് പരാതി നൽകിയിരുന്നു. മരം മുറിക്കുന്നതിനായി വൈദ്യുതിലൈൻ അഴിച്ചുമാറ്റി നൽകുന്നതിന് വൈദ്യുതിവകുപ്പ് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം വാങ്ങാതെതന്നെ ലൈൻ അഴിച്ചുമാറ്റി നൽകാനും മരം മുച്ചുനീക്കാനും കലക്ടർ ഉത്തരവിടുകയായിരുന്നു.









0 comments