അപകടഭീഷണിയായ മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റിത്തുടങ്ങി

തൃപ്പൂണിത്തുറ
റോഡിലേയ്ക്ക് ഏതുസമയത്തും പതിക്കാവുന്ന രീതിയിൽ നിന്ന കൂറ്റൻ തണൽവൃക്ഷത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിത്തുടങ്ങി. തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽനിന്ന കൂറ്റൻ മരത്തിന്റെ വലിയ ശിഖരങ്ങളാണ് മുറിച്ചുമാറ്റുന്നത്.
മരത്തിന്റെ ശാഖകളിൽ ഇത്തിക്കണ്ണിയും ധാരാളമായി പടർന്നുകയറിയിരുന്നു. മിനി സിവിൽ സ്റ്റേഷനിലേയ്ക്കും തൊട്ടടുത്ത വളപ്പിലുള്ള ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേയ്ക്കുമുള്ള വിദ്യാർഥികളുമുൾപ്പെടെ ദിനംപ്രതി ഒട്ടേറെ യാത്രക്കാരാണ് മരത്തിനടിയിലൂടെ കടന്നുപോയിക്കൊണ്ടിരുന്നത്. മരം മുറിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഗതാഗതത്തിനും വൈദ്യുതിവിതരണത്തിലും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മരംമുറിക്കൽ തുടരുന്നതിനാൽ വെള്ളിയാഴ്‌ചയും ഗതാഗതനിയന്ത്രണമുണ്ടാകും.









0 comments