ad
Deshabhimani

ട്രാവൻകൂർ സിമന്റ്‌സിന്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്

travancore cements
വെബ് ഡെസ്ക്

Published on Mar 09, 2026, 03:18 PM | 1 min read

കൊച്ചി : കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് പുതുതായി വികസിപ്പിച്ച ‘വേമ്പനാട്' ടൈൽ പശ, ‘വേമ്പനാട്' എൽസി ത്രീ വൈറ്റ് സിമന്റ് എന്നീ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്. തിങ്കൾ പകൽ 12.30ന് കളമശേരി ജിഞ്ചർ ഹോട്ടലിൽ മന്ത്രി പി രാജീവ്‌ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.


സിമന്റ് അധിഷ്ഠിത ഉൽപ്പന്നമായ വേമ്പനാട് ടൈൽ പശ, ഉൾവശങ്ങളിലെ തറകളിലും ചുവരുകളിലും ടൈലുകൾ ഉറപ്പിക്കുന്നതിന് മികച്ച കരുത്തും ഈടും വാഗ്ദാനം ചെയ്യുന്നു. പരിസ്ഥിതിസൗഹൃദമായ നിർമാണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന എൽസി ത്രീ വൈറ്റ് സിമന്റ്, ലൈംസ്റ്റോൺ കാൽസിൻഡ് ക്ലേ സാങ്കേതികവിദ്യയിലൂടെയാണ് നിർമിച്ചിരിക്കുന്നത്. സാധാരണ സിമന്റിനെ അപേക്ഷിച്ച് ഇതിന്റെ ഉൽപ്പാദനവേളയിൽ കാർബൺ ബഹിർഗമനം 40 ശതമാനംവരെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home