ad
Deshabhimani

കൂത്താട്ടുകുളത്ത് 
ഗതാഗതക്കുരുക്ക് രൂക്ഷം

traffic jam

എംസി റോഡിൽ 
കൂത്താട്ടുകുളം പട്ടണത്തിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Dec 21, 2025, 02:21 AM | 1 min read

കൂത്താട്ടുകുളം


​എംസി റോഡിൽ കൂത്താട്ടുകുളം പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശനി വൈകിട്ട് അഞ്ചുമുതൽ ആറുവരെ ഒരുമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മിക്ക ദിവസങ്ങളിലും വൈകിട്ട് ഒരുമണിക്കൂറോളം ഗതാഗതം നിലയ്ക്കുന്നുണ്ട്.


എറണാകുളം റോഡ്, കോഴിപ്പിള്ളി റോഡ്, നടപ്പുറം ബൈപാസ് കൂടിച്ചേരുന്ന സെൻട്രൽ കവലയിലെ ഗതാഗതനിയന്ത്രണം അവതാളത്തിലാകുന്നതാണ് കുരുക്കിന് പ്രധാന കാരണമായി പലരും ഉന്നയിക്കുന്നത്. പ്രധാന കവലകളിൽ ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡുകളെ വിന്യസിക്കണമെന്നാണ് ആവശ്യം. രാമപുരം കവലമുതൽ ദേവമാത കവലവരെയുള്ള അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home