Deshabhimani

മാർത്താണ്ഡവർമ പഴയപാലം അറ്റകുറ്റപ്പണി

ആലുവയിൽ ഗതാഗതനിയന്ത്രണം

traffic control
വെബ് ഡെസ്ക്

Published on Oct 27, 2026, 01:10 AM | 1 min read

ആലുവ

ദേശീയപാതയിൽ ആലുവ മാർത്താണ്ഡവർമ പഴയപാലം അറ്റകുറ്റപ്പണിക്കായി 28 മുതൽ നവംബർ ആറുവരെ അടച്ചിടുന്നതിനാൽ ആലുവയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മാർത്താണ്ഡവർമ പുതിയ പാലത്തിൽക്കൂടി ഇരുവശങ്ങളിലേക്കും ഒരേസമയം ഒരുവരിയായിയാണ് ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. അവശ്യ സാഹചരൃങ്ങളിൽ ആലുവ പട്ടണത്തിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തും.


തൃശൂരിൽനിന്ന്‌ എറണാകുളത്തേക്ക്‌ വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും ഇരിങ്ങാലക്കുടയിൽനിന്ന്‌ തിരിഞ്ഞ് കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി തിരിഞ്ഞുപോകണം. തൃശൂരിൽനിന്ന്‌ ആലുവയിലേക്ക്‌ വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും അങ്കമാലിയിൽനിന്ന്‌ തിരിഞ്ഞ് കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞുപോകണം.​


എറണാകുളം, വൈറ്റില ഭാഗത്തുനിന്നുവരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും ഇടപ്പള്ളിയിൽനിന്ന്‌ തിരിഞ്ഞ് ചേരാനല്ലൂർ സിഗ്നൽ വഴി പറവൂർ കൊടുങ്ങല്ലൂർ റോഡ് വഴി തിരിഞ്ഞുപോകണം.​

കാക്കനാടുനിന്ന്‌ വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും കളമശേരി കണ്ടെയ്നർ റോഡ് വഴി തിരിഞ്ഞു പറവൂർ കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.​ കളമശേരി, അങ്കമാലി ഭാഗത്തുനിന്ന്‌ യാതൊരുവിധ ഭാരവാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പെടെ ആലുവ ഭാഗത്തേക്ക്‌ ഈ ദിവസങ്ങളിൽ കടത്തിവിടില്ല.


​വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തുനിന്ന്‌ ആലുവ ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ കടുങ്ങല്ലുർ ജങ്‌ഷനിൽനിന്നുതിരിഞ്ഞ് യുസി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി ആലുവ ഭാഗത്തേക്ക് യാത്ര തുടരണം. ആലുവയിൽനിന്ന്‌ വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തോട്ടക്കാട്ടുകര ജങ്‌ഷനിൽനിന്ന്‌ ഇടത് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യാത്രതുടരണം.


​പറവൂർ കവല തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽനിന്ന്‌ ഗതാഗതം അനുവദിക്കില്ല. അങ്കമാലി പറവൂർ ഭാഗത്തുനിന്നുവരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽനിന്ന്‌ മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ദേശീയപാതയിലൂടെമാത്രം സഞ്ചരിക്കണം. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ യാത്രാസമയം ക്രമീകരിക്കണം. പൊതുഗതാഗതം പരമാവധി ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home