ad
Deshabhimani

ട്രേഡ് യൂണിയന്‍–കര്‍ഷക–-കര്‍ഷകത്തൊഴിലാളി സംയുക്ത കണ്‍വന്‍ഷന്‍

ജയിൽ നിറയ്ക്കൽ സമരം വിജയിപ്പിക്കുക

Trade Union-Farmer-Farmworker Joint Convention

ജയിൽ നിറക്കൽ സമരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍–കര്‍ഷക– കര്‍ഷകത്തൊഴിലാളി 
സംയുക്ത ജില്ലാ കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 02:47 AM | 1 min read

കൊച്ചി


വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത്‌ 10ന്‌ നടക്കുന്ന ജയിൽ നിറയ്ക്കൽ സമരം വിജയിപ്പിക്കണമെന്ന്‌ ട്രേഡ് യൂണിയന്‍–കര്‍ഷക–-കര്‍ഷകത്തൊഴിലാളി സംയുക്ത ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബോട്ട്‌ജെട്ടിയിലുള്ള ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെന്ററിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു അധ്യക്ഷനായി.


തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യ–-യുഎസ് വ്യാപാര കരാർ റദ്ദാക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച സംഭരണ വില നിശ്ചയിക്കുക, നിർദിഷ്ട കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങി 21 ആവശ്യങ്ങളുന്നയിച്ചാണ്‌ ട്രേഡ് യൂണിയന്‍–കര്‍ഷക–-കര്‍ഷകത്തൊഴിലാളി സംയുക്ത സംഘടനകൾ രാജ്യവ്യാപകമായി ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിക്കുന്നത്‌.


കെ എൻ ഗോപി, എൻ സി ഉഷാകുമാരി, കെ എ അജേഷ്‌, ബാബു തണ്ണിക്കോട്‌, എൻ ടി ശ്രീകുമാർ, ചാൾസ്‌ ജോർജ്‌, ജോർജ്‌ കോട്ടൂർ, ബിജു തേറാട്ടിൽ, കെ എസ്‌ കൃഷ്ണകുമാർ, കെ രാജു, എൻ എ ജെയിൻ, ടോമി മാത്യു, കെ എ അലി അക്‌ബർ, എ പി ഷാജി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home